Connect with us

Kerala

തിങ്കളാഴ്ച പ്ലാസ്റ്റിക്കാരി ബാഗ്  വിരുദ്ധ ദിനമായി ആചരിക്കും

Published

|

Last Updated

തിരുവനന്തപുരം: പ്ലാസ്റ്റിക് വഴിയുള്ള ആപത്തുകള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഈ മാസം മൂന്നിന് പ്ലാസ്റ്റിക് കാരി ബാഗ് വിരുദ്ധ ദിനമായി ആചരിക്കുമെന്ന് എ പ്രദീപ് കുമാറിനെ മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. പാഴ് വസ്തു ശേഖരിക്കുന്നവരുടെ പട്ടിക തയാറാക്കി അവര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുകയും തുടര്‍ന്ന് അവര്‍ക്ക് പ്ലാസ്റ്റിക് റീസൈകഌംഗിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സൗകര്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന തുണിസഞ്ചിപോലുള്ള പുതിയ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കൃഷിനാശം നേരിട്ട വയനാട് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 4995 കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കി നഷ്ടപരിഹാരം നല്‍കുമെന്ന് ഐ സി ബാലകൃഷ്ണന്റെ സബ്മിഷന് മന്ത്രി വി എസ് സുനില്‍കുമാര്‍ മറുപടി നല്‍കി. കൂടാതെ അവര്‍ക്ക് നടീല്‍ വസ്തുക്കള്‍, പമ്പ്‌സെറ്റ് എന്നിവയുള്‍പ്പെടെ സൗജന്യമായി നല്‍കാനും നടപടിയെടുക്കും. പ്രകൃതി ദുരന്തം നേരിട്ട കര്‍ഷര്‍ക്ക് നല്‍കാന്‍ 59 കോടി രൂപയുടെ കുടിശികയുണ്ടെന്നും മന്ത്രി അറിയിച്ചു. കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ഡോ. എന്‍ ജയരാജനെ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍

---- facebook comment plugin here -----

Latest