Connect with us

Kerala

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്റ്ററേഷന്‍ ആരോഗ്യ ക്ഷേമ ഇന്‍ഷുറന്‍സ് പദ്ധതികളുമായി ബന്ധപ്പെട്ട് വിപുലീകരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം ഇത് പൂര്‍ത്തീകരിക്കുമെന്ന് സി ദിവാകരന്‍, എല്‍ദോ അബ്രാഹം, ജി എസ് ജയലാല്‍, മുഹമ്മദ് മുഹസിന്‍ എന്നിവരെ അറിയിച്ചു.
കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി മൂന്ന് ലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായും 2016 മാര്‍ച്ചിലെ കണക്കുപ്രകാരം മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് 251 കോടി രൂപ വേണ്ടി വരുമെന്നും രാജു എബ്രഹാം, യു പ്രതിഭാ ഹരി, സി കെ ശശീന്ദ്രന്‍, എം രാജഗോപാലന്‍ എന്നിവരെ മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
2011 ജൂലൈ ഒന്ന് മുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ 1371.4237 ഹെക്ടര്‍ വനം കൈയേറ്റം കണ്ടു പിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 859.6731 ഹെക്ടര്‍ വനഭൂമി ഒഴിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കെ രാജു പി ഉണ്ണിയെ അറിയിച്ചു.

Latest