സഫാരിയില്‍ ഈദ് പ്രമോഷന്‍ തുടങ്ങി

Posted on: June 30, 2016 8:20 pm | Last updated: June 30, 2016 at 8:20 pm
SHARE

safariദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഈദ് പ്രമോഷനുകള്‍ ആരംഭിച്ചു. ദോഹയില്‍ ആദ്യമായി 299 റിയാലിന് 32 ഇഞ്ച് എല്‍ ഇ ഡി. ടി വി ഒരുവര്‍ഷത്തെ വാറന്റിയോടുകൂടി സഫാരിയില്‍ നിന്നു സ്വന്തമാക്കാമെന്ന് സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഈദ് മുബാറക്ക് കേക്കുകള്‍, ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കുന്നു. ഫ്രോസണ്‍, ഗ്രോസറി, കോസ്‌മെറ്റിക്‌സ് ഹൗസ്‌ഹോള്‍ഡ്, ടോയ്‌സ്, സ്‌റ്റേഷനറി, ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സ്, ഐ ടി ഉത്പന്നങ്ങളും ഗിഫ്റ്റ് വൗച്ചറുകളും ഉള്‍പ്പെടുത്തി കുറഞ്ഞ വിലക്ക് ഷോറൂമില്‍ ലഭ്യമാണ്. ഈദിനോടനുബന്ധിച്ച് ആയിരത്തോളം ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാക്കുന്ന ഓഫറുകളും തുടരുന്നുണ്ട്.
ഗാര്‍മെന്റ്‌സ് ആന്‍ഡ് ഫുട്‌വെയര്‍ വിഭാഗത്തില്‍ ബ്രാന്‍ഡഡും അല്ലാത്തതുമായ ഷര്‍ട്ട്, ടീഷര്‍ട്ട്, പാന്റ്‌സ്, ജീന്‍സ്, സാരി, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍, അബായ, കിഡ്‌സ് വെയര്‍ തുടങ്ങിയവയും വുഡ്‌ലാന്റ്, ആക്ഷന്‍, ഹഷ്പപ്പീസ്, ലിബര്‍ട്ടി തുടങ്ങിയ ബ്രാന്റഡും അല്ലാത്തതുമായ എല്ലാത്തരം ഫുട്‌വെയറുകളും ഏതെങ്കിലും രണ്ടെണ്ണം വാങ്ങുമ്പോള്‍ മൂന്നാമത്തേത് തികച്ചും സൗജന്യമായി നേടാവുന്ന പ്രമോഷനായ ബൈ ടൂ ഗെറ്റ് വണ്ണും തുടരുന്നുണ്ട്. പ്രമോഷന്‍ 2016 ജൂലൈ 10 വരെ ദോഹയിലെ എല്ലാ സഫാരി ഔട്ട്‌ലെറ്റുകളിലും ലഭിക്കും.
ട്രാവല്‍/ട്രോളി ബാഗുകളിലും മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 99 റിയാലിന് മുകളില്‍ ഏത് പാരാജോ ബ്രാന്റഡ് ലഗേജ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും ഒരു ഓള്‍സന്‍മാര്‍ക്ക് ഫഌഷ്‌ലൈറ്റ് സൗജന്യമായി നേടാം. കൂടാതെ 99 റിയാലിന് മുകളില്‍ ഏത് അമേരിക്കന്‍ ടൂറിസ്റ്റര്‍ ലഗേജ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും ഒരു ഷിഫര്‍ പേന സൗജന്യമാണ്. ട്രാവലര്‍ ബ്രാന്റഡ് ലഗേജ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും 30 റിയാലിന്റെ സഫാരി ഷോപ്പിംഗ് വൗച്ചര്‍ സൗജന്യമായി നേടാം.
ഈദിനോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി വൈകുന്നേരം 6.30 മുതല്‍ സഫാരി മാളിലെ ഫുഡ്‌കോര്‍ട്ടില്‍ ദോഹയിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന സഫാരി മ്യൂസിക്കല്‍ ഗെയിംഷോ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം. പങ്കെടുക്കുന്നവര്‍ക്ക് സമ്മാനങ്ങളുമുണ്ട്. സഫാരി മെഗാ പ്രമോഷനായ വിന്‍ 6 കിലോ ഗോള്‍ഡും തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here