Connect with us

Gulf

കാഴ്ചയില്ലാത്തവര്‍ക്കും പാരായണ പുണ്യം നേടാന്‍ ഖത്വര്‍ ചാരിറ്റി സഹായം

Published

|

Last Updated

ഖത്വര്‍ ചാരിറ്റി നല്‍കിയ ബ്രെയ്‌ലി മുസ്ഹഫുമായി ഇന്തോനേഷ്യക്കാര്‍

ദോഹ: ഇന്‍ഡോനേഷ്യയിലെ കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് ബസീറ മുസ്ഹഫ് എന്ന പേരിലുള്ള 900 ബ്രെയ്‌ലി ഖുര്‍ആന്‍ വിതരണം ചെയ്ത് ഖത്വര്‍ ചാരിറ്റി. സൂറതുകളുടെ പട്ടിക ഉള്‍പ്പെടുത്തിയ ബ്രെയ്‌ലിയിലുള്ള മാന്വലാണ് നല്‍കുന്നത്. ഇഷ്ടപ്പെട്ട സൂക്തം തിരഞ്ഞെടുക്കാനും ആവര്‍ത്തിച്ച് ഓതാനും വിശദീകരണങ്ങള്‍ കേള്‍ക്കാനും മനഃപാഠമാക്കാനും സാധിക്കുന്ന തരത്തിലാണ് ബസീറ മുസ്ഹഫ്. മലേഷ്യന്‍ കമ്പനിയുമായി സഹകരിച്ചാണ് ഇത് തയ്യാറാക്കിയത്.
വിശുദ്ധ ഗ്രന്ഥം വിശദമായി പാരായണം ചെയ്യാനും സുഗമമായി കേള്‍ക്കാനും സാധിക്കും. സാധാരണ ബ്രയ്‌ലി മുസ്ഹഫുകള്‍ വലുപ്പവും വിലയും കൂടിയവയായിരിക്കും. സാധാരണക്കാര്‍ക്ക് വില താങ്ങില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് എളുപ്പം കൊണ്ടുനടക്കാവുന്ന പുതിയ തരം ബ്രെയ്‌ലി മുസ്ഹഫ് തയ്യാറാക്കിയത്. നാല് ഘട്ടങ്ങളിലായി ഇന്തോനേഷ്യയില്‍ 1100 ബസീറ മുസ്ഹഫ് വിതരണം ചെയ്യാനാണ് ഖത്വര്‍ ചാരിറ്റി പദ്ധതിയിടുന്നത്.

Latest