Connect with us

Gulf

രണ്ടു ദശലക്ഷം ടണ്‍ ഗ്യാസ് ഫ്രഞ്ചിലേക്ക് കയറ്റി അയക്കും

Published

|

Last Updated

ദോഹ: പ്രതിവര്‍ഷം 20 ലക്ഷം ടണ്‍ ഖത്വര്‍ പ്രകൃതി വാതകം ഫ്രഞ്ചിലേക്ക് കയറ്റി അയക്കുന്നതിന് കരാറായി. ഫ്രഞ്ച് എനര്‍ജി കമ്പനിയായ ഇ ഡി എഫും റാസ് ഗ്യാസും തമ്മിലാണ് ഇന്നലെ കരാര്‍ ഒപ്പു വെച്ചത്. അടുത്ത വര്‍ഷമാണ് കയറ്റുമതി ആരംഭിക്കുക. റാസ് ലഫാന്‍ എല്‍ എന്‍ ജി കമ്പനി 3 ആണ് വാതകം ഫ്രാന്‍സിലെ ഇ ഡി എഫിന്റെ പുതിയ ടെര്‍മിനല്‍ ആയ ഡന്‍കെര്‍ക്കില്‍ എത്തിക്കുക.
റാസ് ഗ്യാസ് സി ഇ ഒ ഹമദ് മുബാറക് അല്‍ മുഹന്നദി, ഇ ഡി എഫ് ഗ്രൂപ്പ് സീനിയര്‍ എക്‌സിക്യുട്ടീവ് മാര്‍ക് ബെനായൂനും തമ്മിലാണ് കരാറില്‍ ഒപ്പു വെച്ചത്. നേത്തേ നിലവിലുള്ള മൂന്നു കരാറുകളോടൊപ്പമാണ് പുതിയ കയറ്റുമതി കരാറെന്ന് റാസ് ഗ്യാസ് വ്യക്തമാക്കി. ഇ ഡി എഫ് ഗ്രൂപ്പ് സബ്‌സിഡയറി കമ്പനികളുമായാണ് കരാര്‍ നിലനില്‍ക്കുന്നത്. 46 ലക്ഷം ടണ്‍ ഗ്യാസ് കയറ്റുമതിക്ക് ഇറ്റലിയിലെ എഡിസന്‍ കമ്പനിയുമായും 35 ലക്ഷം ടണ്‍ ഗ്യാസിന് ബെല്‍ജിയത്തിലെ ഇ ഡി എഫ് ട്രേഡിംഗുമായാണ് കരാറുള്ളത്.
ഗ്യാസ് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിതരണം ചെയ്യാനാകുംവിധം പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ അടയാളാമാണ് പുതിയ കരാറെന്ന് ഹമദ് മുബാറക് പറഞ്ഞു. യൂറോപ്പില്‍ വീടുകളിലെ ആവശ്യത്തിനും ബിസിസന്, സാമൂഹിക ആവശ്യത്തിനുമായി കൂടുതല്‍ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ എന്‍ ജി വിപണയില്‍ ഇ ഡി എഫിന്റെ വളര്‍ച്ചയുടെകൂടി പ്രതിഫലനമാണ് ഈ കരാറെന്ന് മാര്‍ക് ബെനായൂന്‍ പറഞ്ഞു. ലോകത്തെ ഗ്യാസ് ഇറക്കുമതി രംഗത്ത് നിര്‍ണായക കരാറാണിതെന്നും റാസ് ഗ്യാസുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest