Connect with us

National

സ്വവര്‍ഗ്ഗാനുരാഗികള്‍ മൂന്നാം ലിംഗക്കാരല്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി:സ്വവര്‍ഗ്ഗാനുരാഗികള്‍ മൂന്നാം ലിംഗക്കാരല്ലെന്ന് സുപ്രീം കോടതി വിധി. ഇവര്‍ സംവരണത്തിന് അര്‍ഹരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വവര്‍ഗാനുരാഗികള്‍ക്ക് മൂന്നാം ലിംഗക്കാര്‍ക്ക് നല്‍കേണ്ട പിന്നോക്ക പരിരക്ഷ നല്‍കേണ്ടതുണ്ടോ എന്ന് സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കത്തിലാണ് സുപ്രീം കോടതി നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുന്‍വിധി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പട്ട് സമര്‍പ്പിച്ച ഹരജികള്‍ തള്ളിയാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്.
സ്വവര്‍ഗ്ഗാനുരാഗികള്‍ മൂന്നാം ലിംഗക്കാരുടെ ഗണത്തില്‍ വരില്ലെന്ന് നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ചില സംഘടനകളും സ്വവര്‍ഗ്ഗാനുരാഗികളുമാണ് ഹരജി സമര്‍പ്പിച്ചത്. മൂന്നാം ലിംഗക്കാരെ പോലെതന്നെ ശാരീരകമായ പോരായ്മകളാണ് തങ്ങളുടേതും എന്നായിരുന്നു സ്വവര്‍ഗ്ഗാനുരാഗികളുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ എന്നീ വിഭാഗങ്ങളെ ഭിന്നലിംഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് നിരീക്ഷണം. 2014ലെ ട്രാന്‍സ്‌ജെന്‍ഡര്‍ ഉത്തരവില്‍ മാറ്റമോ ഭേദഗതിയോ വരുത്തുന്നത് സുപ്രീംകോടതി നിരസിച്ചു.

Latest