ഇന്ത്യയുടെ സോളാര്‍ പദ്ധതിക്ക് ഒരു ബില്യണ്‍ ഡോളര്‍ വേൾഡ് ബാങ്ക് വായ്പ

  • സോളാര്‍ പദ്ധതിക്കായി വേള്‍ഡ് ബാങ്ക് ഒരു രാജ്യത്തിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന വായ്പയാണിത്.
Posted on: June 30, 2016 3:23 pm | Last updated: June 30, 2016 at 3:24 pm
world bank
വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിം ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ സോളാര്‍ പദ്ധതിക്കായി ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാമെന്ന് വേള്‍ഡ് ബാങ്ക്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന വേള്‍ഡ് ബാങ്ക് തലവന്‍ ജിം യോംഗ് കിം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സോളാര്‍ പദ്ധതിക്കായി കാലാവസ്ഥാ വ്യതിയാന ഫണ്ടില്‍ നിന്ന് പ്രധാനമന്ത്രി സഹായം ആവശ്യപ്പെട്ടിരുന്നു. സോളാര്‍ പദ്ധതിക്കായി വേള്‍ഡ് ബാങ്ക് ഒരു രാജ്യത്തിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന വായ്പയാണിത്. പുനരുത്പാദന ഊര്‍ജത്തോടും സോളാര്‍ പദ്ധതിയോടും പ്രധാനമന്ത്രിക്കുള്ള പ്രതിബദ്ധത കണക്കിലെടുത്താണ് വായ്പ നല്‍കുന്നതെന്ന് ജിം യോംഗ് കിം പറഞ്ഞു.

2020ഓടെ ഇന്ത്യയുടെ സോളാര്‍ വൈദ്യുതി ഉത്പാദനത്തിന്റെ ശേഷി നൂറ് ജിഗാവാട്ടായി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. ഇതിനായി വിദേശ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇന്ത്യ നിക്ഷേപങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.