പീഡനത്തിനിരയായ ഏഴുവയസുകാരിയെ സംഭവം പുറത്തറിയാതിരിക്കാന്‍ മൂന്നാഴ്ചക്ക് ശേഷം കൊലപ്പെടുത്തി

Posted on: June 30, 2016 3:12 pm | Last updated: June 30, 2016 at 3:12 pm
SHARE

rapeഅലഹബാദ്: പീഡനത്തിനിരയായ ഏഴുവയസുകാരിയെ സംഭവം പുറത്തറിയാതിരിക്കാന്‍ മൂന്നാഴ്ചക്ക് ശേഷം കൊലപ്പെടുത്തി. ഈ മാസം അഞ്ചാം തീയതിയാണ് പെണ്‍കുട്ടിയെ വീട്ടിനടുത്തുള്ള 15 കാരന്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചെങ്കിലും ആദ്യം അവര്‍ കേസെടുക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ഞാറാഴ്ച പ്രതിയെ പൊലീസ് പിടികൂടി.

അറസ്റ്റു നടന്നതിന് രണ്ടു ദിവസത്തിനു ശേഷം രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അഞ്ചുപേരടങ്ങുന്ന സംഘം കുട്ടിയെ വലിച്ചു പുറത്തിറത്തിറക്കിയ ശേഷം കുത്തി കൊല ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതികളായവരില്‍ വില്ലേജ് കൗണ്‍സില്‍ തലവനും ഉള്‍പ്പെടും. പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനഞ്ചുകാരന്റെ പിതാവും ഇയാളും അടുത്ത സുഹൃത്തുക്കളാണ്. ഇയാളുടെ സ്വാധീനത്തിലായിരുന്നു ആദ്യം പൊലീസ് കേസെടുക്കാന്‍ വിമുഖത കാട്ടിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ കൊല്ലപ്പെട്ട കുട്ടിയുടെ മൃതശരീരം സംസ്‌കരിക്കാന്‍ പൊലീസ് മുന്‍കൈ എടുത്തിരുന്നു. ഇതിനെ എതിര്‍ത്ത കുട്ടിയുടെ പിതാവിനെയും മറ്റ് ബന്ധുക്കളെയും പൊലീസ് ലാത്തിയും ബാറ്റണുകളും കൊണ്ട് മര്‍ദ്ദിച്ചുവെന്നും പറയുന്നു.