കാബൂളില്‍ ചാവേർ ആക്രമണം; 40 പോലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: June 30, 2016 2:18 pm | Last updated: June 30, 2016 at 10:59 pm
SHARE
kabul bomb
ചിത്രം പ്രതീകാത്മകം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 പോലീസുകാര്‍ കൊല്ലപ്പെട്ടു. കാബൂളിലെ പോലീസ് അക്കാഡമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കേഡറ്റുകള്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. വര്‍ധക്കില്‍ നിന്ന് കാബൂളിലേക്ക് പോകുകായിരുന്ന മൂന്ന് ബസുകള്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. രണ്ട് ചാവേര്‍ ആക്രമണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരാനിടയുണ്ട്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കാബൂളില്‍ നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്‍ മറ്റൊരു ആക്രമണത്തില്‍ 64 പേരും കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here