Connect with us

National

ഇന്ത്യയും ഇസ്‌റാഈലും സംയുക്തമായി നിര്‍മിച്ച മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Published

|

Last Updated

ബാലസോര്‍: ഇന്ത്യയും ഇസ്‌റാഈലും സംയുക്തമായി നിര്‍മിച്ച ഭൂതല- വ്യോമ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ബാലസോറിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും രാവിലെ 8.15നായിരുന്നു വിക്ഷേപണം. വിക്ഷേപണം വന്‍ വിജയമായിരുന്നുവെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മള്‍ട്ടി ഫംഗ്ഷണല്‍ സര്‍വെയ്‌ലന്‍സ് ആന്‍ഡ് ത്രട്ട് അലര്‍ട്ട് റഡാറിന്റെ സഹായത്തോടെയാണ് മിസൈലിന്റെ പ്രവര്‍ത്തനം. റഡാറില്‍ നിന്ന് ലഭിക്കുന്ന സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് മിസൈല്‍ ലക്ഷ്യത്തിലെത്തി ആക്രമണം നടത്തുന്നത്. ഏത് വ്യോമ ഭീഷണിയേയും നേരിടാന്‍ സജ്ജമാണ് മിസൈലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ലബോറട്ടറി (ഡിആര്‍ഡിഒ)യും ഇസ്‌റാഈല്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രീസും (ഐഎഐ) സംയുക്തമായാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. വര്‍ഷത്തില്‍ 100 മിസൈലുകള്‍ നിര്‍മിക്കാനാവശ്യമായ ഉത്പാദന സൗകര്യവും ഇന്ത്യയില്‍ ഒരുക്കിയിട്ടുണ്ട്.

Latest