സോമാലിയയില്‍ കുഴിബോംബ് പൊട്ടി ബസ് തകര്‍ന്നു; 18 മരണം

Posted on: June 30, 2016 1:11 pm | Last updated: June 30, 2016 at 1:11 pm
SHARE

SOMALIAമൊഗാദിഷു: റോഡരികില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ബസില്‍ സഞ്ചരിക്കുകയായിരുന്ന 18 പേര്‍ മരിച്ചു. മൊഗാദിുഷുവിന് പടിഞ്ഞാറ് 20 കിലോമീറ്റര്‍ അകലെ ലാഫോളില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. റോഡിലൂടെ ബസ് കടന്നുപോകുന്നതിനിടെയായിരുന്നു ദുരന്തം. ബസില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞയാഴ്ച മൊഗാദിഷുവിലെ ഒരു ഹോട്ടലിന് നേരെ അല്‍ ഷബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.