Connect with us

National

മഅദനിക്ക്‌ കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിയ്ക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രോഗബാധിതയായ മാതാവിനെ കാണുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. എത്ര ദിവസം അനുവദിക്കേണ്ടത് എന്ന കാര്യം വിചാരണ കോടതിയ്ക്ക് തീരുമാനിക്കാം എന്നും സുപ്രീം കോടതി പറഞ്ഞു. മഅദനിയുടെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. മഅദനിയെ കേരളത്തിലേക്ക് വിടുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

കേസിന്റെ വാദത്തിനായി എല്ലാ ദിവസവും കോടതിയില്‍ ഹാജരാവാണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചു. മഅദനിയുടെ സാന്നിദ്ധ്യം ആവശ്യമുള്ളപ്പോള്‍ മാത്രം കോടതിയില്‍ എത്തിച്ചാല്‍ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, തനിക്കെതിരായ എല്ലാ കേസുകളും ഒരുമിച്ച് വാദം കേള്‍ക്കണമെന്ന മഅദനിയുടെ ആവശ്യം കോടതി പിന്നീട് പരിഗണിക്കും.