യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം പരാജയം: എക്‌സൈസ് മന്ത്രി

Posted on: June 30, 2016 11:24 am | Last updated: June 30, 2016 at 2:51 pm
SHARE

liquarതിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം തികഞ്ഞ പരാജയമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യ നിരോധനം നിലവില്‍ വന്നതിനുശേഷം സംസ്ഥാനത്ത് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം വര്‍ധിച്ചു.

യാഥാര്‍ഥ്യബോധം ഇല്ലാത്തതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം. ഈ മദ്യനയത്തില്‍ സമഗ്രമാറ്റം വേണം. മദ്യവര്‍ജനത്തിലൂന്നിയ മദ്യനയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സഭയെ രേഖാമൂലം അറിയിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നടപ്പായതോടെയാണ് ആളുകള്‍ അപകടകരമായ ലഹരി വസ്തുകള്‍ ഉപയോഗിക്കുന്നതിലേക്ക് തിരിഞ്ഞതെന്ന് കുറ്റപ്പെടുത്തിയ മന്ത്രി മദ്യവര്‍ജനത്തിലൂന്നിയുള്ള മദ്യനയമായിരിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുകയെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here