Connect with us

National

മുംബൈ അന്ധേരിയില്‍ തീപിടുത്തം:8 മരണം

Published

|

Last Updated

മുംബൈ: അന്ധേരിയില്‍ കെട്ടിടത്തിന് തീപിടിച്ച് 8 പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 5.15ന് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മരുന്നുവില്‍പന ശാലയിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. അഗ്‌നിശമനസേന എത്തി് തീ നിയന്ത്രണവിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.