കോഹ്‌ലിയെ തേടി ആ സമ്മാനമെത്തി

Posted on: June 30, 2016 1:08 am | Last updated: June 30, 2016 at 1:08 am
SHARE
ടോണി ക്രൂസ് സമ്മാനിച്ച ജേഴ്‌സിയുമായി കോഹ്‌ലി
ടോണി ക്രൂസ് സമ്മാനിച്ച ജേഴ്‌സിയുമായി കോഹ്‌ലി

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ തേടി അങ്ങ് ഫ്രാന്‍സില്‍ നിന്ന് ഒരു അപ്രതീക്ഷിത സമ്മാനമെത്തി. യൂറോയില്‍ കളിക്കുന്ന ജര്‍മന്‍ ഫുട്‌ബോള്‍ താരം ടോണി ക്രൂസിന്റെ വകയായിരുന്നു ആ സമ്മാനം. തന്റെ കൈയൊപ്പോടികൂടിയ തന്റെ പതിനെട്ടാം നമ്പര്‍ ജേഴ്‌സിയാണ് ക്രൂസ് കോഹ്‌ലിക്ക് അയച്ചുകൊടുത്തത്. ട്വിറ്ററിലൂടെ കോലി തന്നെയാണ് സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നേരത്തെ യൂറോ കപ്പില്‍ ജര്‍മനിക്ക് വിജയാശംസകള്‍ നേര്‍ന്ന് കോഹ്‌ലി ട്വീറ്റ് ചെയ്തിരുന്നു. ഏകദിനത്തില്‍ തന്റെ ജേഴ്‌സി നമ്പറായ 18-ാം നമ്പര്‍ ജേഴ്‌സിയിലായിരുന്നു കോഹ്‌ലി ആരാധകര്‍ക്ക് മുമ്പിലെത്തിയത്. ജര്‍മനിയുടെ യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തിനുമുമ്പായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്. തുടര്‍ന്ന് ജര്‍മന്‍ ഫുട്‌ബോള്‍ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോഹ്‌ലിയുടെ പിന്തുണക്ക് നന്ദി അറിയിച്ചു. ജര്‍മനിക്കായി 18 നമ്പര്‍ ജേഴ്‌സിയിലറങ്ങുന്ന ജര്‍മന്‍ മധ്യനിര താരം ടോണി ക്രൂസ് ഉടന്‍ തന്നെ ഒരു സമ്മാനം അയക്കുമെന്ന് ട്വീറ്റി. ഈ സമ്മാനമാണ് കോഹ്‌ലിയെ തേടിയെത്തിയത്. ട്വിറ്ററിലൂടെ ക്രൂസിന് തന്നെ പറഞ്ഞ കോഹ്‌ലി ഇറ്റലിക്കെതിരെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജര്‍മന്‍ ടീമിന് വിജയാശംസയും നേര്‍ന്നു.