10 ലക്ഷം പേ വേവ് കാര്‍ഡുകള്‍: വിസക്ക് റെക്കോര്‍ഡ് നേട്ടം

Posted on: June 30, 2016 5:04 am | Last updated: June 30, 2016 at 1:05 am

PayPass-Technology-728x410 (1)കൊച്ചി: 10 ലക്ഷം വിസാ പേവേവ് കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകള്‍ വിപണിയിലെത്തിച്ച് വിസ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. രാജ്യത്തെ 1,00,000 കേന്ദ്രങ്ങളിലെ വ്യാപാരികള്‍ വിസാ പേവേവ് കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകള്‍ സ്വീകരിക്കുന്നുമുണ്ട്. ഇടപാടുകള്‍ക്ക് സുരക്ഷിതവും, സൗകര്യപ്രദവും ഒപ്പം വേഗത്തിലും പണം അടക്കുന്നതിന് പ്രമുഖ ബേങ്കുകളുമായി വിസ ധാരണയിലെത്തിയിട്ടുണ്ട്.
2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് വിസാ പേവേവ് കാര്‍ഡ് ഉപയോഗിക്കാം. ഇതിന് പിന്നിന്റെ ആവശ്യം ഇല്ല. രസീത് ഒപ്പിടേണ്ട ആവശ്യവും ഇല്ല. എട്ടു ബേങ്കുകള്‍ ഇപ്പോള്‍ കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്.
ബിഗ്ബസാര്‍, ഫ്യൂച്ചര്‍ ബസാര്‍, ഡോമിനിക്കോസ്, വിശാല്‍ മെഗാമാര്‍ട്ട്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഭക്ഷണശാലകള്‍, സിനിമാശാലകള്‍ എന്നിവിടങ്ങളില്‍ അതിവേഗം പേയ്‌മെന്റ് നടത്തുകയെന്ന പുതിയൊരു അനുഭവമാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വിസ ലഭ്യമാക്കുന്നത്.
പി ഒ എസ് ടെര്‍മിനലുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനു പകരം ലളിതമായ ഒരു പേയ്‌മെന്റ് സംവിധാനം ആണ് പേ വേവ് കാര്‍ഡ്. ഇന്‍ബില്‍റ്റ് ആന്റിനയും മൈക്രോചിപ്പും ചേര്‍ന്നുള്ള ഒരു കാര്‍ഡ് ആണിത്.
ഉപഭോക്താക്കള്‍ക്ക് നീണ്ട ക്യൂ ഒഴിവാക്കാനും അതിവേഗം പേയ്‌മെന്റ് നടത്താനും വിസാ പേവേവ് കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകള്‍ സഹായകമാണെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകനും സി ഇ ഒയുമായ കിഷോര്‍ ബിയാനി പറഞ്ഞു. ജോലിഭാരം കുറക്കാനും ഇത് സഹായിക്കുന്നുണ്ട്.
ഇന്ത്യയിലെ ഭാവി പേയ്‌മെന്റ് സംവിധാനമാണ് കോണ്‍ടാക്റ്റ്‌ലെസ് എന്ന് വിസ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. പേ വേവ് സാങ്കേതികവിദ്യ സ്മാര്‍ട്‌ഫോണ്‍, മറ്റ് ഡിവൈസുകള്‍, സ്റ്റിക്കേഴ്‌സ് എന്നിവയിലേക്ക് വ്യാപിപ്പിക്കും. ടോള്‍, പാര്‍ക്കിംഗ് ഫീ എന്നിവ നല്‍കാന്‍ ഇതുവഴി കഴിയും.