സനല്‍ഫിലിപ്പിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ

Posted on: June 30, 2016 1:01 am | Last updated: June 30, 2016 at 1:01 am
SHARE

തിരുവനന്തപുരം: മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു.
മലപ്പുറം പാലച്ചിറമേട് വാഹാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപാ വീതവും, പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപാ വീതവും ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. കരമന ദേശീയപാതയില്‍ കുഴിയില്‍ വീണ് മരിച്ച തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി പ്രകാശിന്റെ ഭാര്യക്ക് ജോലിയും അഞ്ചു ലക്ഷം രൂപാ ധനസഹായവും നല്‍കാന്‍ തീരുമാനിച്ചു.
ചികിത്സയില്‍ കഴിയുന്ന മുന്‍ എം എല്‍ എ. കെ സി കുഞ്ഞിരാമന്റെ വെല്ലൂര്‍ ആശുപത്രിയിലെ ചികിത്സാചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. നെടുമങ്ങാട് സ്വദേശി രാജന്റെ മകന്‍ ലിനു രാജന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here