കാലിക്കറ്റില്‍ റാങ്ക് ലിസ്റ്റ് ചോര്‍ന്ന സംഭവം: പുതിയ സമിതിയുടെ അന്വേഷണം തുടങ്ങി

Posted on: June 30, 2016 5:59 am | Last updated: June 30, 2016 at 1:00 am
SHARE

university of calicutതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്യൂണ്‍-വാച്ച്മാന്‍ റാങ്ക് ലിസ്റ്റ് ചോര്‍ന്ന സംഭവത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ പുതിയ സമിതി അന്വേഷണ നടപടികള്‍ തുടങ്ങി.
ഇതിന്റെ ഭാഗമായി നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ജോയിന്റ് രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവരോടാണ് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ ജോയിന്റ് രജിസ്ട്രാറും സെക്ഷന്‍ ഓഫീസറും അവധിയിലായതിനാല്‍ ഫയലുകള്‍ രജിസ്ട്രാറുടെ ഓഫീസില്‍ ഇന്നലെ എത്തിച്ചില്ല. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച അന്വേഷണ നടപടികള്‍ സജീവമാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here