കേസ് അട്ടിമറിക്കുന്നതിനെതിരെ ഷുക്കൂറിന്റെ മാതാവ് ഗവര്‍ണര്‍ക്ക് കത്തയച്ചു

Posted on: June 30, 2016 12:56 am | Last updated: June 30, 2016 at 12:56 am
555_shukoor2
അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍

കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മാതാവ് പി സി ആത്തിക്ക കത്തയച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നിയമ ഉപദേശകനായ എം കെ ദാമോദരന്‍ പ്രതികള്‍ക്കായി ഹൈക്കേടതിയില്‍ ഹാജരായത് പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ഗവര്‍ണര്‍ സദാശിവത്തിനയച്ച കത്തില്‍ പറയുന്നു. അഡ്വക്കറ്റ് ജനറലും ഹൈക്കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു. മകനെ വെട്ടിക്കൊന്ന കേസില്‍ എം എല്‍ എയും പ്രമുഖ നേതാവും ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കാര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അവര്‍ ആവശ്യപ്പെട്ടു.