മുംബൈ: പണതട്ടിപ്പ് കേസില്‍ അടുത്ത മാസം 29ന് ഹാജരാകാന്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയോട് ഹജരാകന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്ന മുംബൈയിലെ പി എം എല്‍ കോടതിയില്‍ ഹജരാകാനാണ് നിര്‍ദേശം. കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണിത്. മുംബൈയിലെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍ ലിമിറ്റഡ് കമ്പനിയുടെ മേല്‍വിലാസത്തില്‍ താമസിക്കുന്ന വിജയ് മല്യക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. 2002ലെ പി എം എല്‍ എ സെക്ഷന്‍ നാല് പ്രകാരമുള്ള കുറ്റം ഇദ്ദേഹം ചെയ്തിട്ടുണ്ടെന്നും മല്യ ഹാജരാകാത്ത പക്ഷം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ഉത്തരവില്‍ പറയുന്നു.