ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം: സി ബി ഐ പുനരന്വേഷണത്തിന് സര്‍ക്കാറിന്റെ സഹായം

Posted on: June 30, 2016 12:48 am | Last updated: June 30, 2016 at 12:48 am

CM-usthad_9തിരുവനന്തപുരം: മംഗലാപുരം ചെമ്പരിക്ക ഖാസി സി എം അബ്്ദുല്ല മൗലവിയുടെ ദുരൂഹമരണത്തെക്കുറിച്ച് കോടതി നിര്‍ദേശപ്രകാരം സി ബി ഐ പുനരന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. അന്വേഷണകാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവുമുണ്ടാവും. നേരത്തെ പോലിസ് നടത്തിയ അന്വേഷണത്തില്‍ തെളിവ് കണ്ടെത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് കേസ് സി ബി ഐക്ക് വിട്ടത്.
എന്നാല്‍, സി ബി ഐയും ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനെതിരേ വീണ്ടും കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് പുനരന്വേഷണം നടത്താന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കിയത്. ദുരൂഹമരണം സംബന്ധിച്ച് ഖാസിയുടെ കുടുംബം സമരത്തിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടാവും. റവന്യൂമന്ത്രി അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ചിട്ടുണ്ടെന്നും കെ കുഞ്ഞിരാമന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.