കാരുണ്യ പദ്ധതി തുടരുമെന്ന് ധനമന്ത്രി

Posted on: June 30, 2016 6:00 am | Last updated: June 30, 2016 at 12:47 am

thomas issacതിരുവനന്തപുരം: വിപുലീകരിക്കുന്നതു വരെ കാരുണ്യ ബനവലന്റ് പദ്ധതി ഇതേ നിലയില്‍ തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. നിലവില്‍ കാരണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രോഗികളെ മാത്രമല്ല, റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ തുടങ്ങിയുള്ളവര്‍ക്കും മറ്റു രോഗം ബാധിച്ചവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുന്ന രീതിയില്‍ പദ്ധതി വിപൂലീകരിക്കും.
കൂടാതെ ആര്‍ എസ് ബി വൈ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കും. ഇങ്ങനെ പദ്ധതിയെ പുതുക്കുന്നതു വരെ കാരുണ്യ പദ്ധതി ഇതേ നിലയില്‍ തുടരുമെന്ന് വി പി സജീന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.