ഡോക്യുമെന്ററി ഫെസ്റ്റില്‍ മലയാളികള്‍ക്ക് അംഗീകാരം

Posted on: June 29, 2016 8:19 pm | Last updated: June 30, 2016 at 6:18 pm
ഇജാസ് മുഹമ്മദും യഹിയ ബിന്‍ സകരിയയും  അവാര്‍ഡുമായി
ഇജാസ് മുഹമ്മദും യഹിയ ബിന്‍ സകരിയയും
അവാര്‍ഡുമായി

ദോഹ: കലാ സാംസ്‌കാരിക പൈതൃക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദോഹ യൂത്ത് സെന്റര്‍ സംഘടിപ്പിച്ച ഡോക്യൂമെന്ററി ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയവരില്‍ രണ്ട് മലയാളികള്‍. മേളയിലെ മികച്ച അഞ്ചു ഡോക്യുമെന്ററികളില്‍ ഇജാസ് മുഹമ്മദ് സംവിധാനം ചെയ്ത ‘സൂഖ് വാഖിഫ്’ ഇടം പിടിച്ചു. ഇതേ ഡോക്യൂമെന്ററിയിലൂടെ യഹിയ ബിന്‍ സകരിയ മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്‌കാരവും നേടി.
ഏഴ് മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യൂമെന്ററി ദോഹയിലെ പുരാതന വിപണന കേന്ദ്രമായ സൂഖ് വാഖിഫിന്റെ ചരിത്രവും വര്‍ത്തമാനവും പറയുന്നതാണ്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഫൗസിയ ജൗഹര്‍ ശബ്ദം നല്‍കി സഹ സംവിധാനം നിര്‍വഹിച്ച ഡോക്യൂമെന്ററിയില്‍ മീഡി യവണ്‍ ടി വിയില്‍ ക്യാമറാമാന്‍ ആയിരുന്ന ഇജാസ് തന്നെയാണ് ഡോക്യുമെന്ററിയുടെ ക്യാമറ ചെയ്തത്.
2,500 ഖത്വര്‍ റിയാലും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ദുഹൈല്‍ ദോഹ യൂത്ത് സെന്ററില്‍ നടന്ന അവാര്‍ഡ് വിതരണത്തിന് ശേഷം പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.