മങ്കട സദാചാരക്കൊലപാതകം: നാല് പ്രതികള്‍ അറസ്റ്റില്‍

Posted on: June 29, 2016 5:14 pm | Last updated: June 30, 2016 at 9:40 am
SHARE

Kunnasseri-Naseerപെരിന്തല്‍മണ്ണ: മങ്കട സദാചാരക്കൊലപാതക കേസില്‍ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുല്‍ ഗഫൂര്‍, ഷഫീഖ്, നായ്ക്കത്ത് ഷറഫുദ്ദീന്‍, നായ്ക്കത്ത് അബ്ദുല്‍ നാസര്‍ എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യം വ്യക്തമല്ല. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ വസ്തുതകള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പോലീസ് പറഞ്ഞു.

കുന്നശേരി നസീറി(40)നെയാണ് സദാചാരക്കുറ്റം ആരോപിച്ച് ഒരു സംഘമാളുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രവാസിയുടെ ഭാര്യയുടെ വീട്ടില്‍ രാത്രിയിലെത്തിയ ഇയാളെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചത്. അതിക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് തളര്‍ന്നു വീണ നസീറിന് വെള്ളം കൊടുക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ സമ്മതിച്ചിരുന്നില്ല. പിന്നീട് സ്ഥലത്തെത്തിയ നസീറിന്റെ സഹോദരനാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇയാള്‍ മരണപ്പെട്ടിരുന്നു.