Connect with us

National

വാട്‌സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വാട്‌സ്ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ഹരിയാണ സ്വദേശി സുധീര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരന് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്, വൈബര്‍,ടെലഗ്രാം തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, ദേശീയ സുരക്ഷ തന്നെ അപകടത്തിലാക്കുന്നതിനാല്‍ ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

Latest