എന്തു കൊണ്ട് നോട്ടയില്ലെന്ന് ബാലറ്റ്‌പേപ്പറില്‍ എഴുതി പിസി ജോര്‍ജ്

Posted on: June 29, 2016 1:09 pm | Last updated: June 29, 2016 at 1:09 pm

p c georgeതിരുവനന്തപുരം:ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ അസാധുവായത് പിസി ജോര്‍ജിന്റെ വോട്ട്. എന്തു കൊണ്ട് നോട്ടയില്ലെന്ന് പിസി ജോര്‍ജ് ബാലറ്റ്‌പേപ്പറില്‍ എഴുതിയതിനും ശേഷമാണ് ബാലറ്റ് പേപ്പര്‍ പെട്ടിയിലിട്ടത്.

സ്പീക്കര്‍ തെരഞ്ഞെടപ്പില്‍ വോട്ട് രേഖപ്പെടുത്താതെയും ജോര്‍ജ് ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ ഇത്തവണ താന്‍ വോട്ടു രേഖപ്പെടുത്തുമെന്നും, സഭയില്‍ നിന്ന് പുറത്തു വന്ന ശേഷം വോട്ട് ചെയ്തത് ആര്‍ക്കാണെന്നു വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒ രാജാഗോപാല്‍ ഇത്തവണ സഭയിലെത്തിയില്ല. സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനുണ്ടായതു കൊണ്ടാണ് സഭയില്‍ എത്താതിരുന്നതെന്ന് രാജഗോപാല്‍ പ്രതികരിച്ചു.