Connect with us

National

ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23.55 ശതമാനത്തിന്റെ വര്‍ധയുണ്ടാകും.2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രബല്യം നല്‍കിയാണ് ശിപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചത്. രാജ്യത്തെ 47 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് എ.കെ.മാത്തൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ ശമ്പള കമ്മിഷന്‍ ശുപാര്‍ശയുടെ ഗുണം ലഭിക്കുക.

ഇതോടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടേത് 2.25 ലക്ഷം രൂപയായും ഉയരും. ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് 1.02കോടി രൂപയുടെ അധികച്ചെലവാണ് വരിക. ഇതാവട്ടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.7 ശതമാനവും