വി ശശി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍

Posted on: June 29, 2016 10:28 am | Last updated: June 29, 2016 at 5:16 pm
SHARE

v sasiതിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി വി.ശശിയെ തെരഞ്ഞെടുത്തു. ചിറയിന്‍കീഴ് എം.എല്‍.എ.യാണ് വി.ശശി. യു.ഡി.എഫില്‍ നിന്ന് കോണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.90 വോട്ടുകളാണ് വി ശശിയ്ക്ക് ലഭിച്ചത് 45 വോട്ടുകള്‍ ഐസി ബാലകൃഷ്ണന് ലഭിച്ചു. ഒരു വോട്ട് അസാധുവായി.  ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ ഇന്ന് സഭയിലെത്തിയില്ല. സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജ് വോട്ടു രേഖപ്പെടുത്തി.

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്നൊരു വോട്ട് പി.ശ്രീരാമകൃഷ്ണന് ലഭിച്ചത് വിവാദമായിരുന്നു. ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തപ്പോള്‍ പി.സി.ജോര്‍ജ് വോട്ട് അസാധുവാക്കുകയും ചെയ്തു. യു.ഡി.എഫില്‍ നിന്ന് നിന്ന് രണ്ടുപേരും എല്‍.ഡി.എഫില്‍ നിന്ന് ഒരാളും വോട്ട് ചെയ്തില്ല. സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല.