മാധ്യമ പ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു

Posted on: June 29, 2016 8:46 am | Last updated: June 29, 2016 at 9:47 am

sanil philipകോട്ടയം: മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് (33) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ന്യൂസ് 18 കേരള ചാനലിന്റെ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു സനില്‍. നേരത്തെ റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളിലായി ഡല്‍ഹി, കോട്ടയം, ഇടുക്കി, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ കോട്ടയം പ്രസ്‌ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം മുണ്ടക്കയത്തെ വീട്ടിലെത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ പത്തിന് മുണ്ടക്കയത്ത്.

ജൂണ്‍ 20ന് മുണ്ടക്കയത്തെ വീട്ടില്‍ നിന്ന് എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുംവഴി സനല്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍ സുഷുമ്‌നാ നാഡിക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ സനല്‍ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ ബിരുദ പഠനത്തിന് ശേഷം സനല്‍ കോട്ടയം പ്രസ്‌ക്ലബില്‍ നിന്നാണ് ജേര്‍ണലിസം പൂര്‍ത്തിയാക്കിയത്. സെന്റ് ഡൊമനിക് കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. ജയ്ഹിന്ദ് ടിവിയിലും റിപ്പോര്‍ട്ടര്‍ ചാനലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌