Connect with us

Gulf

യുഎഇയിലും ഖത്വറിലും ഇന്ധന വില വര്‍ധിപ്പിച്ചു;പുതുക്കിയ നിരക്ക് ജൂലൈ ഒന്നിന് നിലവില്‍വരും

Published

|

Last Updated

ദോഹ: യുഎഇയിലും ഖത്വറിലും ഇന്ധന വില വര്‍ധിപ്പിച്ചു. യുഎഇയില്‍ പെട്രോള്‍ ലിറ്ററിന് രണ്ടു ഫില്‍സും ഡീസലിന് എട്ട് ഫില്‍സുമാണ് വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് പെട്രോള്‍ സൂപ്പറിന് 1.88 ദിര്‍ഹവും സ്‌പെഷലിന് 1.77 ദിര്‍ഹവുമാണ് പുതിയ വില. ഇ പ്ലസ് പെട്രോളിന് ലിറ്ററിന് ഒരു ദിര്‍ഹം എവുപത് ഫില്‍സായി. ലിറ്ററിന് 1.85 ദിര്‍ഹമാണ് ഡീസലിന്റെ വില. ഖത്വറില്‍ പെട്രോള്‍ വിലയില്‍ പത്ത് ദിര്‍ഹത്തിന്റെ വര്‍ധനയാണുള്ളത്. ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകില്ല.
ഖത്വര്‍ പ്രീമിയം പെട്രോളിന് ഒരു റിയാല്‍ നാല്‍പത് ദിര്‍ഹവുമാണ് പുതിയ വില. പുതുക്കിയ നിരക്കുകള്‍ ജൂലൈ ഒന്നിന് നിലവില്‍വരും.

Latest