ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് ചൈന

Posted on: June 28, 2016 10:27 pm | Last updated: June 29, 2016 at 11:23 am
SHARE

hong leeബെയ്ജിംഗ്: ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉചിതവും വിവേക പൂര്‍ണവും പരസ്പരം സ്വീകാര്യവുമായ പരിഹാരം കാണുമെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഹോങ് ലീ പറഞ്ഞു. പുതിയ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടുണ്ട്, ഇന്ത്യ-ചൈന ബന്ധം നല്ല രീതിയിലാണ് ഇപ്പോള്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് ചൈനയുമായി നിരവധി പ്രശ്‌നങ്ങളുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ചൈനയുടെ വിശദീകരണം. ചൈനയുമായുള്ള പ്രശ്‌നങ്ങലെല്ലാം ഓരോന്നായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി സൂചിപ്പിച്ചിരുന്നു.
വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം നല്ല രീതിയില്‍ തുടരുന്നതിനും ചൈനയുടെ ഭാഗത്ത് നിന്നും എല്ലാ ശ്രമങ്ങളുമുണ്ടാകും. ഉഭയകക്ഷി ബന്ധത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഉചിതവും വിവേക പൂര്‍ണപൂര്‍ണവും പരസ്പര സ്വീകാര്യമായ രീതിയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലി വ്യക്തമാക്കി.