എന്‍.പി. പ്രദീപിനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്ലേയര്‍ സ്‌കൗട്ട് ആയി നിയമിച്ചു

Posted on: June 28, 2016 9:17 pm | Last updated: June 28, 2016 at 9:17 pm

Sri Lanka soccer India Maldivesകൊച്ചി: മുന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം എന്‍.പി. പ്രദീപിനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്ലേയര്‍ സ്‌കൗട്ട് ആയി നിയമിച്ചു. യുവ താരങ്ങളെയും കേരളത്തില്‍നിന്നുള്ള ഭാവിതാരങ്ങളെയും കണ്ടെത്തുന്നതിനായി ഹെഡ് കോച്ച് സ്റ്റീവ് കോപ്പലും അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക് അഹമ്മദുമായി ചേര്‍ന്ന് പ്രദീപ് പ്രവര്‍ത്തിക്കും.

ആഭ്യന്തരരംഗത്തെ കഴിവുറ്റവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളില്‍ അടിത്തറയിടാന്‍ എന്‍.പി. പ്രദീപ് സ്റ്റീവിനും ഇഷ്ഫാക്കിനുമൊപ്പം പ്രവര്‍ത്തിക്കുമെന്നും യുവ പ്രതിഭകളായ കളിക്കാരെ കണെ്ടത്തുമെന്നും കെബിഎഫ്‌സി സിഇഒ വിരന്‍ ഡിസില്‍വ പറഞ്ഞു.