ലോകകപ്പ് ഒരുക്കങ്ങള്‍ അമീറിന്റെ നേതൃത്വത്തില്‍ വിലയിരുത്തി

Posted on: June 28, 2016 9:00 pm | Last updated: June 28, 2016 at 9:00 pm

ദോഹ: ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി)യുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ രണ്ടാം യോഗം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി യോഗം വിലയിരുത്തി. പദ്ധതികളില്‍ നിക്ഷേപകരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ പുനഃപരിശോധിക്കുകയും ചെയ്തു. ഭാവി പദ്ധതികളും വിശകലനം ചെയ്തു. അമീറിന്റെ പേഴ്‌സനല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി, മറ്റ് ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.