Connect with us

Qatar

കാവാലത്തിന്റെ നിര്യാണത്തില്‍ അനുശോചനം

Published

|

Last Updated

ദോഹ: കാവാലം നാരായണപണിക്കരുടെ നിര്യാണത്തില്‍ സംസ്‌കൃതി അനുശോചിച്ചു. തനത് നാടകത്തിന്റെ പതാകവാഹകനായിരുന്നു കാവലം എന്ന് സംസ്‌കൃതി അനുസ്മരിച്ചു. വാക്കുകളുടെ തിരഞ്ഞെടുപ്പിലും പ്രയോഗത്തിലും ഉള്ള സവിശേഷമായ ശൈലി കാവാലം കവിതകളുടേയും ഗാനങ്ങളുടേയും പ്രത്യേകതയാണ്. നാടകം, കവിത, നാടന്‍പാട്ട്, ലളിതഗാനം, ചലചിത്ര ഗാനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും മികച്ച് നിന്ന പ്രതിഭയെ ആണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീല്‍, ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന്‍ എന്നിവര്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.

ദോഹ: മലയാള നാടകാചാര്യനും ഗാനരചയിതാവും കവിയുമായ കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ എഫ് സി സി നാടകക്കൂട്ടം അനുശോചിച്ചു. മലയാള നാടക വേദിയെ ലോകത്തോളമുയര്‍ത്തി തനത് നാടന്‍ കലാ രൂപങ്ങളെ ഉള്‍നാടന്‍ തട്ടകങ്ങളിലേക്ക് സൗന്ദര്യാത്മകമായി ഉള്‍ച്ചേര്‍ത്ത ബഹുമുഖ പ്രതിഭയാണ് കാവാലം നാരായണപ്പണിക്കരെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.