Connect with us

Gulf

ഉരീദു ഇന്റര്‍നെറ്റ് തടസം രാത്രിയോടെ പരിഹരിച്ചു

Published

|

Last Updated

ദോഹ: ഉരീദു ഇന്റര്‍നെറ്റ് സേവനം നേരിട്ട തടസം രാത്രിയോടെ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചക്കു ശേഷം നേരിട്ട തടസം നഗരത്തിലെ സ്ഥാപനങ്ങളെയും ജനങ്ങളെയും പ്രയാസത്തിലാക്കി. ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും മൊബൈല്‍ ഡാറ്റക്കും ഒരു പോലെ തടസം നേരിട്ടു. വന്നും പോയുമിരുന്ന ഇന്റര്‍നെറ്റ് ബന്ധം സ്ഥാപനങ്ങളുടെ ആശയ വിനിമയത്തെയും ഡാറ്റാ കൈമാറ്റത്തെയും ബാധിച്ചു.
തുടര്‍ച്ചയായി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത് വലിയ പ്രതിസന്ധിയായി. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് പോലുള്ളവ വിനിമയ മാര്‍ഗങ്ങള്‍ നിരന്തരം ഉപയോഗിച്ചു കൊണ്ടിരുന്നവര്‍ ഒറ്റപ്പെട്ട പ്രതീതിയിലായി. പലരും മോഡത്തിന്റെ പ്രശ്‌നമോ ലൈനിലെ തകരാറോ ആണെന്നാണ് സംശയിച്ചത്. ഇന്റര്‍നെറ്റ് തടസപ്പെട്ടതോടെ ഉപഭോക്താക്കള്‍ ഉരീദുവില്‍ വിളിച്ച് പരാതിപ്പെടാനും തുടങ്ങി. നിരവധി കോളുകണ് അധികൃതര്‍ക്ക് ലഭിച്ചത്. എന്നാല്‍, രാജ്യാന്തര നെറ്റ് വര്‍ക്കില്‍ വന്ന വേഗക്കുറവാണ് സേവനം തടസപ്പെടാന്‍ കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. തടസം പൂര്‍ണമായും പുനസ്ഥാപിച്ചതായും ഉരീദു പ്രസ്താവനയില്‍ അറിയിച്ചു. സാങ്കേതിക സംഘം പ്രശ്‌നം എന്തെന്നു കണ്ടെത്തുകയും ഒരു മണിക്കൂറിനകം തന്നെ പരിഹിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest