Connect with us

Gulf

അവധിക്കാലത്തെ റോഡ് യാത്രക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍

Published

|

Last Updated

ദോഹ: അവധിക്കാലത്ത് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവരുട സുരക്ഷിതത്വത്തിനും സൗകര്യത്തിനുമായി ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അവധിക്കാലത്ത് നിരവധി പേര്‍ റോഡ് മാര്‍ഗം അയല്‍ രാജ്യങ്ങളിലേക്കു പോകുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇന്നലെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. യാത്രാ രേഖകള്‍ പൂര്‍ണമായി കൈവശം വെക്കുക, വാഹനത്തിന്റെ പ്രവര്‍ത്തന ശേഷി ഉറപ്പു വരുത്തുക എന്നതാണ് പ്രധാന നിര്‍ദേശം. സുരക്ഷിതമായ ഡ്രൈവിംഗും നിര്‍ദേശിക്കുന്നു.
രേകഖളുടെ കാലാവധി നേരത്തേ നോക്കി ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയത നിര്‍ദേശത്തില്‍ പറയുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, കാര്‍ ഉടസ്ഥതാ രേഖ, പാസ്‌പോര്‍ട്ട് എന്നിവയെല്ലാം വാഹനത്തില്‍ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണം. യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ വാഹനം പരിശോധിച്ച് ഉറപ്പു വരുത്തണം. ടയറുകളുടെ സുരക്ഷ പ്രധാനമാണ്. കാലാവധി കഴിഞ്ഞതും കാര്യക്ഷമത കുറഞ്ഞതുമായ ടയറുകള്‍ ഉപയോഗിക്കരുത്. ആവശ്യമാണെങ്കില്‍ അവ മാറ്റാന്‍ സന്നദ്ധമാകണം.
വാഹനത്തില്‍ ശേഷിയിലധികം ഭാരം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം പ്രവൃത്തികള്‍ യാത്രക്കാര്‍ക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം പ്രവൃത്തികള്‍ അപകടത്തിലേക്കുള്ള വഴികളാണെന്ന് മന്ത്രാലയം മുന്നറിയിപ്പു നല്‍കണം. മാത്രമല്ല, വാഹനത്തില്‍ കൂടുതല്‍ പേര്‍ കയറുന്നത് സുഗമമായ ഡ്രൈവിംഗിനും ഡ്രൈവറുടെ മാനസികമായ സാന്നിധ്യത്തിനും തടസം സൃഷ്ടിക്കപ്പെടും. വാഹനം ഓടിക്കുമ്പോള്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനവുമായി മതിയായ അകലം പാലിക്കണം. അതോടൊപ്പം നിശ്ചിത വേഗതക്കപ്പുറംകടക്കാതിരിക്കാനും ശ്രദ്ധിക്കണം.
വാഹനം ഓടിച്ചുകൊണ്ടിരിക്കേ ഉറക്കം വന്നാല്‍ വാഹനം പെട്ടെന്നു നിര്‍ത്തുകയും കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം മാത്രമേ യാത്ര തുടരാവൂ. ഇത്തരം പ്രവൃത്തികള്‍ കൂടുതല്‍ അനായാസകരമായ യാത്രയും സന്തോഷവും നല്‍കും. രാത്രി വൈകി യാത്ര ഒഴിവാക്കുന്നതാകും നല്ലതെന്നും മന്ത്രാലയം അറിയിക്കുന്നു.

---- facebook comment plugin here -----

Latest