Connect with us

Kerala

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

Published

|

Last Updated

തിരുവനന്തപുരം: ഓട്ടോറിക്ഷയും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ച് അമ്മയും മകളും അടക്കം മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം പള്ളിച്ചാലില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. മണക്കാട് സ്വദേശികളായ രമാദേവി, മകള്‍ അനിത, ഓട്ടോ ഡ്രൈവര്‍ അബ്ദുര്‍റഹ്മാന്‍ എന്നിവരാണ് മരിച്ചത്. രമാദേവി സംഭവസ്ഥലത്തും അനിതയും അബ്ദുര്‍റഹ്മാനും ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. നെയ്യാറ്റിന്‍കര ഭാഗത്ത് നിന്ന് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Latest