‘ഈദിയ്യാത്ത് ദുബൈ’; ഷോപ്പിംഗിലൂടെ 15 ലക്ഷം ദിര്‍ഹം വരെ സമ്മാനം

Posted on: June 28, 2016 3:27 pm | Last updated: June 28, 2016 at 3:27 pm

ETHIYATHദുബൈ:ദുബൈ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഈദ് ഷോപ്പിംഗിലൂടെ 15 ലക്ഷം ദിര്‍ഹം വിലവരുന്ന സമ്മാനങ്ങള്‍ ലഭിക്കുന്ന ഈദിയ്യാത്ത് ദുബൈ ‘ഷോപ്പ് സ്പിന്‍ വിന്‍’ പ്രമോഷന് തുടക്കമായി. ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റും (ഡി എഫ് ആര്‍ ഇ) ദുബൈ ഷോപ്പിംഗ് മാള്‍സ് ഗ്രൂപ്പും (ഡി എസ് എം ജി) ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്കായി റമസാന്‍-ഈദ് സമ്മാനം ഒരുക്കിയിരിക്കുന്നത്.
റമസാന്‍-ഈദ് സീസണില്‍ 200 ദിര്‍ഹമിന് ഷോപ്പിംഗ് നടത്തുമ്പോള്‍ ലഭിക്കുന്ന കൂപ്പണും പ്രൊമോ കോഡ് കാര്‍ഡും വഴിയാണ് ഉപഭോക്താക്കള്‍ക്ക് ക്യാഷ് പ്രൈസ് അടക്കം ലഭിക്കുന്നത്.
ംംം.റൗയമശാമഹഹഴെൃീൗു.
രീാ/ുെശിവേലംവലലഹ/ ഓണ്‍ലൈനിലൂടെ പ്രൊമോ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യണം. സിറ്റി സെന്റര്‍ ഷിന്തഗ, ബിന്‍ സുഖാത് സെന്റര്‍, അല്‍ ഗുറൈര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ വീല്‍ സ്പിന്‍ ചെയ്യാന്‍ സാധിക്കും. ഇതിലൂടെ 1,000, 2,500, 5,000, 10,000 ദിര്‍ഹം ക്യാഷ് പ്രൈസ് ലഭിക്കും. വിജയികളെ തത്സമയം സമ ദുബൈ ടി വിയിലൂടെ പ്രഖ്യാപിക്കും.
ദുബൈ സമ്പദ് വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്നാണ് ചില്ലറ വില്‍പന മേഖലയെന്ന് ഡി എഫ് ആര്‍ ഇ. സി ഇ ഒ ലൈലാ മുഹമ്മദ് സുഹൈല്‍ പറഞ്ഞു. ദുബൈ നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതാണ് ഈദ് പ്രൊമോഷന്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ദുബൈ ചില്ലറ വില്‍പന മേഖലയിലെ റമസാന്‍-ഈദ് ഓഫറുകളും പ്രമോഷനുകളും. താമസക്കാരേയും സന്ദര്‍ശകരേയും ആശ്ചര്യപ്പെടുത്തുന്നതാണ് ഇദിയാത് ദുബൈ പ്രമോഷനെന്ന് ലൈല കൂട്ടിച്ചേര്‍ത്തു.
അല്‍ ബുസ്താന്‍ സെന്റര്‍, അല്‍ മുല്ല പ്ലാസ, അറേബ്യന്‍ സെന്റര്‍, ബിന്‍ സൂഖാത്ത് സെന്റര്‍, ബുര്‍ജുമാന്‍, ദുബൈ ഔട്‌ലെറ്റ് മാള്‍, ലാംസി പ്ലാസ, മസായ, ഒയാസീസ് സെന്റര്‍, പാം സ്ട്രിപ്, സണ്‍സെറ്റ് മാള്‍, ട്വിന്‍ ടവര്‍, റീഫ് മാള്‍, ടൈംസ് സ്‌ക്വയര്‍ സെന്റര്‍, ഇത്തിഹാദ് മാള്‍, ബര്‍ഷ മാള്‍, ദ ബീച്ച്- ഓപ്പോസിറ്റ് ജെ ബി ആര്‍, സിറ്റി വാക്ക്, കരാമ സെന്റര്‍, ബോക്‌സ് പാര്‍ക്, അപ് ടൗണ്‍ മിര്‍ദിഫ്, വാസ്ല്‍ വിറ്റ, വാസ്ല്‍ സ്‌ക്വയര്‍, വാസ്ല്‍ ഡിസ്ട്രിക്, ലാംസി പ്ലാസ എന്നീ മാളുകളാണ് ഈദിയാത്ത് ഷോപ്പ് സ്പിന്‍ വിന്‍ പ്രമോഷനില്‍ പങ്കെടുക്കുന്നത്.