Connect with us

Gulf

ഇന്ത്യന്‍ നഗരങ്ങളില്‍ നിരക്കിളവുമായി എമിറേറ്റ്‌സ്

Published

|

Last Updated

ദുബൈ: ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും പാശ്ചാത്യന്‍ രാജ്യങ്ങളിലെ നഗരങ്ങളിലേക്കും നിരക്കിളവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍. മുംബൈയിലേക്ക് ജൂലൈ നാല് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് എക്കണോമി നിരക്ക് 1,120 ദിര്‍ഹമും ബിസിനസ് ക്ലാസ് നിരക്ക് 3,315 ദിര്‍ഹമുമാണ്. ജര്‍മനിയിലെ മിനിഷിലേക്ക് 2,930 ദിര്‍ഹമാണെങ്കില്‍ സുറിഷിലേക്ക് 2,770 ദിര്‍ഹമാണ് എക്കണോമി നിരക്ക്. 2016 സെപ്തംബറിനുള്ളില്‍ മടക്കയാത്ര ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഈ നഗരങ്ങള്‍ക്ക് പുറമെ ലോകത്തെ തിരഞ്ഞെടുത്ത 85 നഗരങ്ങളിലേക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest