ജിഷ വധം: പ്രതിയെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല

Posted on: June 28, 2016 2:15 pm | Last updated: June 28, 2016 at 10:28 pm
SHARE

jisha-prathiആലുവ: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. ആലുവ പൊലീസ് ക്ലബ്ബില്‍ നടന്ന നിര്‍ണായക തിരിച്ചറിയില്‍ പരേഡില്‍ ഇരുവരും പ്രതിയെ തിരിച്ചറിഞ്ഞില്ല.പ്രതിയെ മുന്‍പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും പറഞ്ഞു.
നേരത്തെ ജിഷയുടെ അമ്മയുമായും സഹോദരി ദീപയുമായും പ്രതിക്ക് പരിചയമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇന്ന് രാവിലെ അമീറുല്‍ ഇസ്‌ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വന്‍ പൊലീസ് സുരക്ഷയിലാണ് ആലുവ പൊലീസ് ക്ലബില്‍ നിന്ന് അമീറിനെ കുറുപ്പുംപടി കനാല്‍കരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി മുതലായ ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തുമാണ് തെളിവെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പിമാരായ സോജന്‍, കെ. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here