മലപ്പുറത്ത് മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു

Posted on: June 28, 2016 11:25 am | Last updated: June 28, 2016 at 3:10 pm

മലപ്പുറം: മങ്കടയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. പുന്നശേരി നസീര്‍ (40) ആണ് മരിച്ചത്. മങ്കടയിലെ ഒരു വീടിന് സമീപത്ത് നസീറിനെ സംശയാസ്പദമായി കണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ നസീറിനെ മര്‍ദ്ദിച്ചത്.

സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ നസീര്‍ ബോധരഹിതനായി വീണതോടെ ഇയാളെ അവിടെത്തന്നെ ഉപേക്ഷിച്ച് അക്രമിസംഘം സ്ഥലം വിട്ടു. ഒരു മണിക്കൂറോളം ഇയാള്‍ ഇവിടെ കിടന്നു. പിന്നീട് പോലീസെത്തിയാണ് നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി ഗുരുതരമായി പരിക്കേറ്റ നസീര്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാവുമെന്നും പോലീസ് അറിയിച്ചു.