അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്നവര്‍ക്ക് ഇനി ഇ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

Posted on: June 28, 2016 10:53 am | Last updated: June 28, 2016 at 10:53 am
SHARE

airportഅബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്നവര്‍ക്ക് ഇ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നു. റംസാന്‍ അവധി ദിനങ്ങള്‍ പ്രമാണിച്ച് വിമാനത്താവളം വഴി അടുത്ത ദിവസങ്ങളില്‍ യാത്രചെയ്യാനുള്ളവരുടെ എണ്ണത്തിലുണ്ടായ വര്‍ധന കൂടി കണക്കിലെടുത്താണ് തീരുമാനം കര്‍ശനമാക്കുന്നത്. 85,000 ആളുകളാണ് ഇത്തവണത്തെ ഈദുല്‍ ഫിത്തര്‍ അവധിക്ക് അബുദാബി വിമാനത്താവളം വഴി പറക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായതോടെ ഇത്രതന്നെയാളുകളെ ഈ ആഴ്ചകളിലും പ്രതീക്ഷിക്കുന്നതായി വിമാനത്തവള വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂലായ് ആറ്, പത്ത്, പതിനൊന്ന് ദിവസങ്ങള്‍ കൂടുതല്‍ തിരക്കേറുമെന്നും പ്രതീക്ഷിക്കുന്നു. യാത്രക്കാര്‍ക്ക് ഇ ഗേറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്മാര്‍ട്ട് ട്രാവല്‍ ഇനിഷ്യേറ്റിവ് സംവിധാനമടക്കം ലഭ്യമാക്കിയിട്ടുണ്ട്. അവധി സമയത്തെ തിരക്കേറിയ ദിവസങ്ങളില്‍ യാത്രക്കൊരുങ്ങുന്നവര്‍ കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.യാത്രാ ഇടപാടുകളിലെ സമയം ചുരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം നിലവില്‍ വന്നത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ മുഴുവന്‍ യാത്രാ അനുബന്ധ പ്രക്രിയകളും എളുപ്പത്തില്‍ നടപ്പാക്കി യാത്രചെയ്യാന്‍ ഇതിലൂടെ സാധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here