2021 ല്‍ സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി

Posted on: June 28, 2016 10:29 am | Last updated: June 28, 2016 at 12:53 pm

pinarayiതിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി 2021ല്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐ.ടി കമ്പനികളുടെ പ്രവര്‍ത്തനം കരാറില്‍ പറഞ്ഞ അത്രയുംതന്നെ ഉറപ്പാക്കും.
ഓഗസ്റ്റ് ആറിനു സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. ഐടി കമ്പനികളുടെ പ്രവര്‍ത്തനം കരാറില്‍ പറഞ്ഞത്രയും ഉറപ്പാക്കും. പദ്ധതിയെ സംബന്ധിച്ച ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ഐ.ടി ഉപയോഗങ്ങള്‍ക്ക് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ ഒരു തരത്തിലും അനുവദിക്കില്ല. ഇത്തരത്തില്‍ ഭൂമി ഐ.ടി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.