മറ്റുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കുന്നതാണ് പാകിസ്താന്‍ ദേശീയത:ഹിന റബ്ബാനി

Posted on: June 28, 2016 9:53 am | Last updated: June 28, 2016 at 9:53 am
SHARE

hina rabbaniഇസ്ലാമാബാദ്:മറ്റുള്ളവരെ വെറുക്കുന്നതാണ് നമ്മുടെ ദേശീയതയെന്നാണ് പാകിസ്താന്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി. കഴിഞ്ഞ അറുപത് കൊല്ലമായി പാകിസ്ഥാനിലെ കുട്ടികളെ പഠിപ്പിക്കുന്നത് ദേശീയത എന്നാല്‍ ആരെയെങ്കിലും വെറുക്കുക എന്നതാണ്. ഇത് അവരെ ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും വെറുക്കാന്‍ ഇടയാക്കുന്നു എന്നും ഹിനാ റബ്ബാനി പറഞ്ഞു. പാകിസ്താന് യുദ്ധത്തിലൂടെ കശ്മീര്‍ കീഴടക്കാന്‍ കഴിയില്ല. പിന്നെയുള്ള ഏക മാര്‍ഗം ഉഭയകക്ഷി ചര്‍ച്ച മാത്രമാണ്. ഇന്ത്യയുമായുള്ള ചര്‍ച്ചയിലൂടെയും പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളിലൂടെയും മാത്രമേ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കൂ എന്നും അവര്‍ പറഞ്ഞു. പാക് ചാനലനായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് റബ്ബാനി സ്വയം വിമര്‍ശനം നടത്തിയത്. 2011 മുതല്‍ 2013 വരെ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയായിരുന്നു ഹിന

നേരത്ത പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കശ്മീര്‍ പ്രശ്‌നം സംവാദത്തിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. അതു പോലെ നമുക്ക് കശ്മീര്‍ പ്രശ്‌നത്തെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കാം. നിലവിലെ പാകിസ്ഥാന്‍ വിദേശ മന്ത്രാലയം സജീവമായി ഇടപെടുന്നില്ലെന്നും ഹിനാ റബ്ബാനി കൂട്ടിചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here