Connect with us

Kerala

ജിഷ വധം: കൂട്ടുപ്രതിക്കായി അസാമില്‍ തിരച്ചില്‍ തുടങ്ങി

Published

|

Last Updated

പെരുമ്പാവൂര്‍: ജിഷ വധകേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെസുഹൃത്തിനെതേടി ക്രൈം ബ്രാഞ്ച് എസ് പി. പി കെ മധു, ഷാഡോ എസ് ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അസാമില്‍ തിരച്ചില്‍ തുടങ്ങി. അസം പോലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം. ഭാര്യയും കുട്ടിയുമുള്ള അനാറുള്‍ ഇസ്‌ലാം അയല്‍ സംസ്ഥാനത്തേക്ക് കടന്നിരിക്കാനാണ് സാധ്യത. കേസിന്റെ തുടരന്വേഷണം മുന്നോട്ട ്‌പോകണമെങ്കില്‍ അനാറിനെ കസ്റ്റഡിയില്‍ ലഭിക്കണം.
അതേസമയം, ജിഷയുടെ വീടിന് പരിസരത്ത് അമീറുമായി ബന്ധമുണ്ടെന്ന് കരുതുന്ന മലയാളിയുണ്ടെന്ന നിഗമനത്തില്‍ വീടിന് സമീപം അന്വേഷണ ഉദ്യോഗസ്ഥര്‍ വീട് വാടകക്ക് എടുത്ത് അന്വേഷണം നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. അമിറുലിന്റെ പോലീസ് കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കും. എട്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ ഉണ്ടായ പ്രതിയില്‍ നിന്നും കാര്യമായ വിവരങ്ങള്‍ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കാനാണ് നീക്കം. കോടതി വീണ്ടും പ്രതിയെ കസ്റ്റഡിയില്‍ നല്‍കുമോ എന്ന ആശങ്കയും പോലീസിനുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് പ്രതി നല്‍കിയത്. കൊല നടന്ന ജിഷയുടെ വീടിനു സമീപത്തും പരിസര പ്രദേശങ്ങളിലും പ്രതിയെയും കൊണ്ട് ചുറ്റിനടന്നെങ്കിലും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

---- facebook comment plugin here -----

Latest