Connect with us

Kerala

സ്വാശ്രയ കോളേജ് വിഷയത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജ് വിഷയത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ഒഴിഞ്ഞ് കിടക്കുന്ന സീറ്റിന്റെ പേരില്‍ നിലപാട് മാറ്റാനാകില്ലെന്നും സീറ്റുനികത്തലല്ല പ്രധാനമെന്നും മന്ത്രി പറഞ്ഞു. ഇനിതീരുമാനങ്ങള്‍ എടുക്കേണ്ടത് സ്വശ്രയ മാനേജ് മെന്റുകളെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കര്‍ തീരുമാനത്തോട് നാളെ പ്രതികരിക്കാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. നാളെ 11.30ന് മുമ്പായി കോളജ് അസോസിയേഷന്‍ സര്‍ക്കാറിനെ തീരുമാനമറിയിക്കും.

കഴിഞ്ഞ ദിവസം എഞ്ചിനീയറിങ്ങ് മാനേജ്‌മെന്റുകള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പ്ലസ്ടു മാര്‍ക്ക് മാത്രം എഞ്ചിനീയറിങ്ങിനുള്ള മാനദണ്ഡമാക്കണമെന്ന് സ്വാശ്രയ എഞ്ചിനീയറിങ്ങ് മാനേജ്‌മെന്റുകള്‍ പറഞ്ഞിരുന്നു. എഞ്ചിനീയറിങ്ങ് പരിക്ഷ പാസാകാത്തവരെയും പരീക്ഷ എഴുതാത്തവരെയും സീറ്റിലേക്ക് പരിഗണിക്കണം. ഇല്ലെങ്കില്‍ കേരളത്തില്‍ 45,000 എഞ്ചിനീയറിങ്ങ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. അതല്ലെങ്കില്‍ കുട്ടികള്‍ അന്യസംസ്ഥാന കോളജുകള്‍ അന്വേഷിച്ച് പോകുമെന്നും മാനേജ്‌മെന്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനോടുള്ള സര്‍ക്കാറിന്റെ നിലപാടാണ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മാധ്യമങ്ങളെ അറിയിച്ചത്.