ഖത്വറില്‍ പുതിയ ആസ്ഥാനത്ത് ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു

Posted on: June 27, 2016 7:13 pm | Last updated: June 27, 2016 at 7:13 pm
SHARE

QUATAR INDIAN EMBASSYദോഹ: വെസ്റ്റ് ബേയിലെ പുതിയ ആസ്ഥാനത്ത് ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ദോഹ ഉനൈസയില്‍ സോണ്‍ 63, അല്‍ എയ്ത്‌റ സ്ട്രീറ്റ് നമ്പര്‍ 941, വില്ല 86, 90ലാണ് പുതിയ എംബസി പ്രവര്‍ത്തിക്കുന്നത്. ടെലിഫോണ്‍ നമ്പറുകളിലൊന്നും മാറ്റമില്ല. പഴയ നമ്പറുകളെല്ലാം അതതു വിഭാഗത്തില്‍ പ്രവര്‍ത്തനക്ഷമമാണ്. നമ്പറുകള്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ആസ്ഥാന മാറ്റത്തിന്റെ ഭാഗമായി മൂന്നു ദിവസം സാധാരണ കോണ്‍സുലാര്‍ സേവനം മാത്രമേ മുടങ്ങിയിള്ളൂ എന്നും അത്യാവശ്യ സേവനങ്ങള്‍ നല്‍കുന്നതിനു സന്നദ്ധമായതിനൊപ്പം എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും കഠിന പ്രയത്‌നം നടത്തിയാണ് പുതിയ ആസ്ഥാനത്തേക്ക് പ്രവര്‍ത്തനം മാറ്റാന്‍ കഴിഞ്ഞതെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഇന്നലെ മുതല്‍ തന്നെ ഇന്ത്യക്കാര്‍ പുതിയ എംബസി ആസ്ഥാനത്തു വന്നു തുടങ്ങി.
എംബസി കെട്ടിടം മാറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത ഖത്വര്‍ ഗവണ്‍മെന്റ്ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഉരീദു ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍ താനി തുടങ്ങിയവര്‍ എംബസി കൃതജ്ഞത അറിയിച്ചു. ഇന്നു മുതല്‍ പുതിയ ആസ്ഥാനത്ത് എംബസി പതിവു പോലെ പ്രവര്‍ത്തിക്കും. സാധാരണ കോണ്‍സുലാര്‍ സേനവവും ലഭ്യമാണ്. സെപ്തംബര്‍ 15 വരെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയക്രമം അപേക്ഷ സമര്‍പ്പിക്കുന്നതിന് രാവില 8 മുതല്‍ 11.15 വരെയും ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ 4.15 വരെ രേഖകള്‍ സ്വീകരിക്കുന്നതിനുള്ള സമയവുമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here