രഘുറാം രാജന്‍ ദേശസ്‌നേഹി; സുബ്രഹ്മണ്യം സ്വാമിയെ വിമര്‍ശിച്ച് നരേന്ദ്രമോദി

Posted on: June 27, 2016 7:01 pm | Last updated: June 28, 2016 at 1:03 am
SHARE

modi swamyന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരായ ആരോപണങ്ങളില്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജനെതിരായ ആരോപണങ്ങള്‍ അനവസരത്തിലുള്ളതായിരുന്നെന്നും ആരെങ്കിലും രാജന്‍ ദേശസ്‌നേഹമില്ലാത്തവനായി കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും മോദി പറഞ്ഞു. ആരും രാജ്യത്തെ സംവിധാനത്തിനു മുകളില്ല. താനാണ് ഏറ്റവും മുകളില്‍ എന്ന് കരുതുന്നവര്‍ ഉണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പരമാര്‍ശം.സ്വാമിയുടെ പേരു പറയാതെയായിരുന്നു മോദിയുടെ പരാമര്‍ശം.

എന്റെ പാര്‍ട്ടിയിലാണെങ്കിലും അല്ലെങ്കിലും അത്തരം കാര്യങ്ങള്‍ അനവസരത്തിലുള്ളതാണ്. പ്രശസ്തി നേടാനുള്ള ഇത്തരം ശ്രമങ്ങള്‍ രാജ്യത്തിന് ഒരു ഗുണവും ഉണ്ടാക്കാന്‍ പോകുന്നില്ല. എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെ അഭിമുഖത്തില്‍ പുകഴ്ത്തി. രാജന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ മോദി ഗവര്‍ണറായിരിക്കെ രാജന്‍ ചെയ്ത പ്രവര്‍ത്തികളെ പുകഴ്ത്താനും മറന്നില്ല.

ആര്‍ബിഐ ഗവര്‍ണര്‍ക്കു പുറമേ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, സാമ്പത്തിക വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് എന്നിവര്‍ക്കെതിരേ ബിജെപി രാജ്യസഭാ എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തിയതിനു പിന്നാലെയാണ് മോദിയും സ്വാമിയെ വിമര്‍ശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here