മുസ്ലിമായതില്‍ ലജ്ജിക്കുന്നു; മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമായി

Posted on: June 27, 2016 1:01 pm | Last updated: June 27, 2016 at 7:51 pm
SHARE

mehbuba mufthiശ്രീനഗര്‍: മുസ്ലിമായതില്‍ ലജ്ജിക്കുന്നുവെന്ന കാശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തിയുടെ പ്രസ്താവന വിവാദമായി. പാംപോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിക്കുന്ന വേളയിലാണ് മെഹബുബ വിവാദ പരാമര്‍ശം നടത്തിയത്.

‘ഭീകരവാദത്തിന് മതമില്ലെന്നാണ് മെഹബൂബ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ ഭീകരവാദത്തെ ഇസ്ലാം മതത്തിന്റെ ഭാഗമായി ചിത്രീകരിക്കുകയും മുസ്ലിം ആയതില്‍ ലജ്ജിക്കുന്നുവെന്ന് പറയുകയും ചെയ്തു. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരം പ്രസ്താവനയുണ്ടായത് നാണക്കേടുണ്ടാക്കുന്നതാണ്” നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് മാട്ടു പ്രതികരച്ചു.

ഇത്തരം പ്രവൃത്തികള്‍കൊണ്ട് ഒന്നും നേടാനില്ലെന്നും അവ കാശ്മീരിനേയും രാജ്യത്തേയും നാണംകെടുത്തുകയാണ് ചെയ്യുന്നതെന്നും ഇത് നമ്മള്‍ പിന്തുടരുന്ന മതത്തിന് തന്നെ തിരിച്ചടിയാണെന്നും മെഹബൂബ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here