സിംഗപൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീപിടിത്തം

Posted on: June 27, 2016 11:03 am | Last updated: June 27, 2016 at 7:40 pm
SHARE

singapore-airlines.സിംഗപ്പൂര്‍: ഇറ്റലിയിലെ മിലാനിലേക്ക് പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. വിമാനം നിലത്തിറക്കിയ ഉടനെ എന്‍ജിനില്‍ തീപടര്‍ന്നു. രാവിലെ 6.50 ഓടെയായിരുന്നു സംഭവം. 222 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനം പറന്നുകൊണ്ടിരിക്കെ എന്‍ജിന്‍ ഓയില്‍ വാണിംഗ് എന്ന മുന്നറിയിപ്പ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ചങ്കി വിമാനത്താവളത്തിലിറക്കിയ ഉടനെ വിമാനത്തിന്റെ വലത് എന്‍ജിനില്‍ തീപടരുകയായിരുന്നു. വിമാന ഇന്ധനം ചിറകിന് സമീപത്തേക്കും തറയിലും പടര്‍ന്നതാകാം തീപിടിച്ചതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here